പി.സി.ഒ.ഡി പേടിക്കാനുള്ളതല്ല

By admin
September 15, 2022
0 min read

ജീവിതശൈലിയിലുള്ള വ്യത്യാസം മൂലം ഇപ്പോൾ ഏറ്റവും കൂടുതൽ കേട്ടുവരുന്ന രോഗമാണ് പി.സി.ഒ.ഡി. സ്ത്രീ ശരീരത്തിലുള്ള ഹോർമോണുകളുടെ വ്യതിയാനം മൂലം അണ്ഡോൽപ്പാദനം ഇല്ലാതിരിക്കുകയോ, വൈകുകയോ ചെയ്യുന്നത്കൊണ്ട് അണ്ഡാശയത്തിൽ മുഴകൾ ഉണ്ടാകുകയും, തുടർന്ന് ശരിരത്തിൽ മറ്റു ബുദ്ധിമുട്ടുകളും പ്രകടമാകുകയും ചെയ്തേക്കാം, ഇവയെല്ലാം പി.സി.ഒ.ഡിയുടെ ലക്ഷണങ്ങളായി കണക്കാക്കാം. സ്ത്രീകൾക്ക് മുഖത്ത് അമിത രോമവളര്‍ച്ച, മുഖക്കുരു, കഴുത്തിന് ചുറ്റുമുള്ള കറുപ്പ് എന്നിവ പി.സി.ഒ.ഡിയുടെ പ്രധാന ലക്ഷണങ്ങളായി കണ്ടുവരുന്നു. ജീവിതശൈലിയിൽ ചെറിയ മാറ്റങ്ങൾ വരുത്തുന്നതിലൂട ഈ രോഗാവസ്ഥയിൽ നിന്നും ക്രമീകരിച്ചു പോകാവുന്നതാണ്.